ടി.എം. ഷാഹിദ് കെ.പി.സി.സി വക്താവ്
text_fieldsടി.എം. ഷാഹിദ്
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) മാധ്യമ വക്താവായി മലയാളിയായ ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. നിലവിൽ ബെൽത്തങ്ങാടി നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന ടി.എം. ഷാഹിദ് എൻ.എസ്.യു.ഐ ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന എസ്.യു.ഐ ജനറൽ സെക്രട്ടറി, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കർണാടക സംസ്ഥാന ന്യൂനപക്ഷ യൂനിറ്റ് ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സുള്ള്യ മൈനോറിറ്റി കോഓപറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡന്റായ ഇദ്ദേഹത്തിന് 2001ൽ സംസ്ഥാന യുവജന അവാർഡ് ലഭിച്ചു. കർണാടക സ്റ്റേറ്റ് വഖഫ് കൗൺസിൽ അംഗം, ലേബർ വെൽഫെയർ ബോർഡ് അംഗം, കർണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ, സെൻട്രൽ കയർ ബോർഡ് അംഗം, സംസ്ഥാന രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.