Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്ന് കാ​ലം ഉ​ത്ത​രം ന​ൽ​കും -ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്ന് കാ​ലം ഉ​ത്ത​രം ന​ൽ​കും -ഡി.​കെ. ശി​വ​കു​മാ​ർ
cancel

ബം​ഗ​ളൂ​രു: താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്ന് കാ​ലം ഉ​ത്ത​രം ന​ൽ​കു​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ചാ​മ​രാ​ജ്‌​ന​ഗ​ർ ജി​ല്ല​യി​ലെ ശ്രീ ​ജ​ഗ​ൻ​മോ​ഹ​ൻ രം​ഗ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​കാ​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ക്ഷേ​ത്ര ദ​ര്‍ശ​നം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ജ​ന​ങ്ങ​ളാ​ണ് ദൈ​വ​മെ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍കി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് ഉ​ട​ൻ ത​ന്നെ നേ​തൃ​മാ​റ്റ​വും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യും തീ​രു​മാ​നി​ച്ചേ​ക്കു​മെ​ന്ന പാ​ർ​ട്ടി​ക്കു​ള്ളി​ലെ വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ​ക്കി​ട​യി​ലാ​ണ് ശി​വ​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള അ​ധി​കാ​ര ത​ർ​ക്കം ര​മ്യ​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത​ർ ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ​യും സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് മേ​ധാ​വി കൂ​ടി​യാ​യ ശി​വ​കു​മാ​റി​നെ​യും ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​ണി​ക​ളു​ടെ പ്ര​തീ​ക്ഷ. 2023 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി വി​ജ​യി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ഉ​ണ്ടാ​ക്കി​യ അ​ധി​കാ​ര പ​ങ്കി​ട​ൽ ക​രാ​റി​ന് അ​നു​സൃ​ത​മാ​യി ശി​വ​കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​ണ​മെ​ന്നാ​ണ് അ​നു​യാ​യി​ക​ളു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ര​ണ്ട​ര വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി​ക്കു​ള്ളി​ലെ നേ​തൃ​ത്വ ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. നേ​തൃ​മാ​റ്റ വി​ഷ​യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് അ​ത് വ്യ​ക്ത​മാ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു. ആ​രാ​ണ് നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്? ഒ​രു മാ​റ്റ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍ട്ടി​ക്ക് ഹൈ​ക​മാ​ൻ​ഡ് ഉ​ണ്ട്. എ​ന്ത് ചെ​യ്യ​ണ​മെ​ന്നും എ​പ്പോ​ൾ ചെ​യ്യ​ണ​മെ​ന്നും അ​വ​ർ തീ​രു​മാ​നി​ക്കും.

മു​ഖ്യ​മ​ന്ത്രി പ​ദം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ത​ങ്ങ​ള​ല്ല എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ത്യേ​ക സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഊ​ർ​ജ്ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ൽ വെ​ച്ച് എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി കെ.​എ​ച്ച്. മു​നി​യ​പ്പ, ചീ​ഫ് വി​പ്പ് അ​ശോ​ക് എം. ​പ​ഠാ​ൻ, മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ ഉ​പ​ദേ​ഷ്ടാ​വും എം.​എ​ൽ.​എ​യു​മാ​യ എ.​എ​സ്. പൊ​ന്ന​ണ്ണ, ശാ​ന്തി​ന​ഗ​ർ എം.​എ​ൽ.​എ. എ​ൻ.​എ. ഹാ​രി​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഏ​ക​ദേ​ശം 45 മി​നി​റ്റോ​ളം ച​ര്‍ച്ച ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakachief ministerD.K. Shivakumar
News Summary - Time will tell whether he will become the Chief Minister of Karnataka - D.K. Shivakumar
Next Story