മൈസൂരുവിലും ഗുണ്ടൽപേട്ടിലും ജനവാസ മേഖലയിൽ കടുവകൾ
text_fieldsമൈസൂരു യെൽവാല ആർ.എം.പി കാമ്പസിൽ കണ്ടെത്തിയ കടുവ
ബംഗളൂരു: ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിലും മൈസൂരു യെൽവാലയിലും ജനവാസ മേഖലയിൽ കടുവകളെത്തി. മൈസൂരു യെൽവാല രത്തഹള്ളിയിലെ വ്യവസായ മേഖലയിലെ റെയർ മെറ്റീരിയൽ പ്ലാന്റിന് സമീപമാണ് കടുവയെ കണ്ടത്. നൂറുകണക്കിന് ഏക്കർ പരന്നുകിടക്കുന്നതാണ് കമ്പനി വളപ്പ്. ഇതിൽ കാടുപിടിച്ച സ്ഥലത്താണ് കടുവയെ കണ്ടത്. മൈസൂരുവിൽനിന്ന് ഹുൻസൂരിലേക്കുള്ള ഹൈവേയോട് ചേർന്നാണ് ആർ.എം.പി കമ്പനി സ്ഥിതിചെയ്യുന്നത്. ഗുണ്ടൽപേട്ടിൽ സുൽത്താൻ ബത്തേരി റോഡിൽ നിസർഗ ലേഔട്ടിന് സമീപം വീട്ടിലെ സി.സി.ടി.വി കാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. വീട്ടുടമ ഉടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

