നിർത്തിയിട്ട ബസിൽ പുലി കയറി നാശനഷ്ടം വരുത്തി
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ഉഡുപ്പി ഗരഡിമജലിൽ വ്യാഴാഴ്ച രാത്രി പാർക്ക് ചെയ്ത സിറ്റി ബസിൽ പുള്ളിപ്പുലി കയറി നാശനഷ്ടങ്ങൾ വരുത്തി. വെള്ളിയാഴ്ച രാവിലെ ബസ് ജീവനക്കാർ വാഹനത്തിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ഉഡുപ്പി നഗരപരിധിക്കുള്ളിൽ പതിവായി സർവിസുകൾ നടത്തുന്ന സിറ്റി ബസ് ദൈനംദിന സർവിസുകൾ പൂർത്തിയാക്കിയ ശേഷം പതിവ് സ്ഥലത്ത് പാർക്ക് ചെയ്തതായിരുന്നു.
രാവിലെ പരിശോധനയിൽ ബോണറ്റിലെ കുഷ്യൻ കവറിങ് കീറിയതായും ഡ്രൈവറുടെ സീറ്റിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി. സാമൂഹിക വിരുദ്ധരുടെ ആക്രമണമാണെന്നാണ് ആദ്യം കരുതിയത്. സമീപ മാസങ്ങളായി ഉഡുപ്പിയിലും പരിസരത്തും പുള്ളിപ്പുലിയുടെ സഞ്ചാരം വർധിച്ചുവരികയാണെന്ന് സരളബെട്ടുവിലെ സാമൂഹിക പ്രവർത്തകൻ ഗണേഷ് രാജ് പറഞ്ഞു.
സമീപ പ്രദേശങ്ങളിൽ കൂടുകൾ സ്ഥാപിച്ചുകൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വേഗത്തിൽ പ്രതികരിച്ചു. പുള്ളിപ്പുലിയെ പിടികൂടാൻ ബദാനിടിയൂരിൽ ഇതിനകം ഒരു കൂട് സ്ഥാപിച്ചിട്ടുണ്ടെന്ന് വനം ഓഫിസർ ദേവരാജ് പാനാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

