കൊങ്കൺ പാതയിൽ ഒറ്റമാസം ‘കള്ളവണ്ടി’ കയറിയത് അരലക്ഷം പേർ
text_fieldsമംഗളൂരു: കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.സി.എൽ) കഴിഞ്ഞ ഒരുമാസം 42,645 പേർ അനധികൃത യാത്രനടത്തിയതായി കണ്ടെത്തി. യാത്രക്കൂലിയും പിഴയും ഉൾപ്പെടെ 2.4 കോടി രൂപ അവരിൽനിന്ന് റെയിൽവേ ഈടാക്കി. കൊങ്കൺ റെയിൽവേ ശൃംഖലയിലുടനീളം നടത്തിയ 920 പ്രത്യേക ഡ്രൈവുകളിലൂടെയാണ് അനധികൃതയാത്രക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഇത്തരം 5493 പരിശോധന നടത്തി. 1,82,781 അനധികൃത യാത്ര കേസ് രജിസ്റ്റർ ചെയ്യുകയും 12.81 കോടി രൂപ ഈടാക്കുകയും ചെയ്തു. ടിക്കറ്റില്ലാത്ത യാത്ര തടയുന്നതിനും അംഗീകൃത യാത്രക്കാർക്ക് സുരക്ഷിതവും ചിട്ടയുള്ളതും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിനും കൊങ്കൺ റെയിൽവേ തങ്ങളുടെ ശൃംഖലയിലുടനീളം ടിക്കറ്റ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. മുഴുവൻ റൂട്ടുകളിലും പരിശോധന തുടരുമെന്നും കോർപറേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

