മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് വെൻഡിങ് മെഷീൻ റെഡി
text_fieldsബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ടിക്കറ്റ് വെൻഡിങ് മെഷീനിൽനിന്ന് യാത്രക്കാർ ടിക്കറ്റെടുക്കുന്നു
ബംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ടിക്കറ്റ് സ്വയം എടുക്കാം. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (ബി.എം.ആര്‍.സി. എല്‍) ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനില്‍ ടിക്കറ്റ് വെൻഡിങ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു.
ഡിജിറ്റല്‍ പെയ്മെന്റിലൂടെ ക്യു.ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകള്‍ ഉപഭോക്താക്കൾക്ക് കൈപ്പറ്റാം. ഇതു വിജയിക്കുന്നതോടെ നമ്മ മെട്രോ സ്റ്റേഷനുകളിലെ ടോക്കണ്‍ ഉപയോഗം കുറക്കാന്‍ സാധിക്കുകമെന്നാണ് ബി.ആർ.സി.എല്ലിന്റെ വിലയിരുത്തൽ.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചത്. ബയപ്പനഹള്ളി മെട്രോ സ്റ്റേഷനില്‍ 10 മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച മെഷീനുകള്‍ യാത്രക്കാര്‍ ഉപയോഗിച്ച് തുടങ്ങി. വരുംദിവസങ്ങളില്‍ മറ്റ് സ്റ്റേഷനുകളിലും ടിക്കറ്റ് വെൻഡിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്നും സെല്‍ഫ് സര്‍വിസ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങള്‍ പുറത്തിറക്കുമെന്നും ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥർ പറഞ്ഞു.
‘പുതിയ മെഷീന്‍ ഉപകാരപ്രദമാണെന്നാണ് യാത്രക്കാരുടെയും അഭിപ്രായം ക്യൂ നില്‍ക്കാതെ ചില്ലറയുടെ പ്രശ്നമില്ലാതെ സമയം വൈകാതെ എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനാകുമെന്നതാണ് നേട്ടം.
2022 നവംബറിലായിരുന്നു മൊബൈല്‍ ആപ് ഉപയോഗിച്ച് ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകള്‍ ബി.എം.ആര്‍.സി.എല്‍ ഇന്ത്യയില്‍ ആദ്യമായി പരീക്ഷിച്ചത് ആണ്. ഓഫറുകള്‍ നല്‍കിയുള്ള സംരംഭം വന്‍ വിജയമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നു ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകള്‍ക്ക് നൽകിയ ഡിസ്കൗണ്ട് നിര്‍ത്തലാക്കി.
2014-ൽ ബിഎംആർസിഎൽ മജസ്റ്റിക്, ബൈയപ്പനഹള്ളി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിരുന്നു.
2016നു ശേഷം മെഷീനുകള്‍ അറ്റകുറ്റ പണി നടത്താത്തതും ,നോട്ട് നിരോധനം,യാത്രക്കാരുടെ മോശം പ്രതികരണം എന്നിവ മൂലം മെഷീന്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്തതോടെ അവ സ്റ്റേഷനുകളില്‍ നിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ഡിജിറ്റൽ ഉപയോഗം ആളുകൾക്ക് പരിചിതമായതോടെ ടിക്കറ്റ് വെൻഡിങ്ങ് മെഷീനുകൾക്ക് പ്രിയമേറുമെന്ന് ബി.എം.ആർ .സി.എൽ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

