കർണാടകയിൽ മൾട്ടിപ്ലക്സുകളിലെ ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയാക്കും
text_fieldsബംഗളൂരു: സിനിമ വ്യവസായത്തിന് പിന്തുണ നല്കി ബജറ്റില്‍ നിരവധി നിര്‍ദേശങ്ങള്‍.
കര്‍ണാടകയില്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലും ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയാക്കും. കന്നട സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒ.ടി.ടി പ്ലാറ്റ് ഫോം ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാനും കൂടുതല്‍ കലക്ഷന്‍ നേടാനും ഒ.ടി.ടി പ്ലാറ്റ്ഫോം സഹായിക്കുമെന്ന വിലയിരുത്തലിലാണിത്.
പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഒന്നും കന്നട സിനിമകള്‍ കാണുന്നില്ല എന്ന് കന്നട നടന് രക്ഷിത് ഷെട്ടി, നിർമാതാവ് ഋഷഭ് ഷെട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു. കേരള സർക്കാർ സി സ്പേസ് എന്ന പേരിൽ അംഗീകൃത ഒ.ടി.ടി പ്ലാറ്റ് ഫോം കഴിഞ്ഞവർഷം ഒരുക്കിയിരുന്നു.
കര്‍ണാടക സിനിമ അക്കാദമിയുടെ കീഴിലുള്ള നന്ദിനി ലേ ഔട്ടില്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെ (പി.പി.പി) മൾട്ടി പ്ലക്സ് സിനിമ തിയറ്റര്‍ നിര്‍മിക്കും. മൈസൂരുവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി 500 കോടി രൂപ മുതല്‍മുടക്കില്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെ നിര്‍മിക്കും.
ഇതിനായി 150 ഏക്കര്‍ ഭൂമി കൈമാറിയതായി സിദ്ധരാമയ്യ പറഞ്ഞു. സാമൂഹിക സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ചരിത്ര പരമായതുമായ സിനിമകള്‍ക്കായി മൂന്നു കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

