ത്വാഖ അഹമ്മദ് മുസ്ലിയാരുടെ മയ്യിത്ത് ഖബറടക്കി
text_fieldsത്വാഖ അഹമ്മദ് മുസ്ലിയാർ അസ്ഹരിയുടെ മയ്യിത്ത് ദാറുന്നൂർ എജുക്കേഷൻ സെന്ററിൽ എത്തിച്ചപ്പോൾ
മംഗളൂരു: ചൊവ്വാഴ്ച അന്തരിച്ച കാസർകോട് തളങ്കര സ്വദേശിയും ദക്ഷിണ കന്നട ജില്ല ഖാദിയുമായിരുന്ന ത്വാഖ അഹമ്മദ് മുസ്ലിയാർ അസ്ഹരിയുടെ മയ്യിത്ത് ബുധനാഴ്ച മൂഡ്ബിദ്രിക്കടുത്ത് കാശിപട്ടണയിലെ ദാരുന്നൂർ എജ്യുക്കേഷൻ സെന്റർ പരിസരത്ത് ഖബറടക്കി. കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ, നേതാക്കൾ, പണ്ഡിതന്മാർ, വിദ്യാർഥികൾ അടങ്ങിയ വൻജനാവലി പങ്കെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് കാസർകോട് തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയിലും കാസർകോട് തളങ്കര ഖാസി ലൈനിലെ ഖാസിയാരകം വീട്ടിലും പൊതുദർശനത്തിന് വെച്ചു. മയ്യിത്ത് ദർശിക്കാനും മയ്യിത്ത് നമസ്കാരത്തിനും മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ നുറുക്കണക്കിനാളുകൾ എത്തിയിരുന്നു. ബുധനാഴ്ച കാസർകോട് നിന്നാണ് മയ്യിത്ത് മൂഡ്ബിദ്രിയിലേക്ക് കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

