Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട​കി​ൽ മൂ​ന്ന്...

കു​ട​കി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
കു​ട​കി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
cancel

മംഗ​ളൂ​രു: കു​ട​ക് പൊ​ന്നം​പേ​ട്ടി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കൂ​ർ​ഗ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (സി.​ഐ.​ടി) വി​ദ്യാ​ർ​ഥി​ക​ളാ​യ ​കെ.​ജി. ര​ഷി​ക് കു​ശ​ല​പ്പ (20), യു.​എ​സ്. സു​ദേ​ഷ് അ​യ്യ​പ്പ (20), എം.​സി. ആ​കാ​ശ് ബി​ദ്ദ​പ്പ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ഷി​കും സു​ദേ​ഷും ശ്രീ​മം​ഗ​ല സ്വ​ദേ​ശി​ക​ളും ആ​കാ​ശ് പൊ​ന്നം​പേ​ട്ട് സ്വ​ദേ​ശി​യു​മാ​ണ്. മൂ​വ​രും ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കോ​ള​ജി​ൽ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ർ​ജി​ഹോ​ളെ​യി​ലെ ബാരാപോൾ പുഴയിലേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ​ബൈ​ക്കു​ക​ളി​ൽ പോ​യ വി​ദ്യാ​ർ​ഥി​ക​ൾ പുഴതീ​ര​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. പി​ന്നീ​ട് കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​വ​ർ മു​ങ്ങി​പ്പോ​യി​രി​ക്കാ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. പൊ​ന്നം​പേ​ട്ട് പൊ​ലീ​സ് കേ​​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudak
News Summary - Three students drowned in Kudak
Next Story