വാഹനാപകടത്തിൽ പിതാവും മകനുമടക്കം മൂന്നുപേർ മരിച്ചു
text_fieldsമൈസൂരു-ബംഗളൂരു ഹൈവേയിൽ രാമനഗര ജയപുര ഗേറ്റിന് സമീപമുണ്ടായ അപകടം
ബംഗളൂരു: ദക്ഷിണ ബംഗളൂരു ജില്ലയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ പിതാവും മകനും ഉൾപ്പെടെ മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. മൈസൂരു-ബംഗളൂരു അതിവേഗ പാതയിൽ രാമനഗര താലൂക്കിലെ ജയപുര ഗേറ്റിന് സമീപം രാവിലെ കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം. ചിക്കനായകനഹള്ളി സ്വദേശിയായ തമ്മന്ന ഗൗഡ (56), മകൻ മുത്തുരാജ് (28), ഹാസൻ സ്വദേശിയായ സച്ചിൻ (27) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധുവിനകോടി ഗ്രാമത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. രാമനഗര ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം പൊലീസിന് കണ്ടെത്താനായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് സ്വിഫ്റ്റ് കാർ ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപെട്ടത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായിരുന്നതിനാൽ കാർ പൂർണമായും തകർന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

