മദ്യമുക്തിക്കായി മരുന്ന് കഴിച്ച മൂന്നുപേർ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സെഡാം താലൂക്കിൽ മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിൽനിന്ന് മോചനത്തിന് വ്യാജ മരുന്ന് കഴിച്ചതിനെത്തുടർന്ന് മൂന്നുപേർ മരിച്ചു. ഒരാൾ ഗുരുതര നിലയിൽ ചികിത്സയിലാണ്. ബുറുഗപള്ളിയിലെ ലക്ഷ്മിനരസിംഹലു (45), ഷഹാബാദിലെ ഗണേഷ് ബാബു റാത്തോഡ് (24), മഡ്കൽ ഗ്രാമത്തിലെ നാഗേഷ് ഭീമാഷപ്പ ഗഡഗു (25) എന്നിവരാണ് മരിച്ചത്.
ലക്ഷ്മി നരസിംഹലുവിന്റെ മകൻ നിങ്കപ്പ നരസിംഹലുവിന്റെ ആരോഗ്യനില അതിഗുരുതരമായതിനാൽ കലബുറുഗി ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഇമാദാപുര ഗ്രാമത്തിൽ താമസിക്കുന്ന നാടൻ മരുന്നുകൾ ഉപയോഗിച്ച് മദ്യപാനികൾക്ക് ചികിത്സ നൽകുന്ന മുത്യ എന്നറിയപ്പെടുന്ന ഫക്കീരപ്പയാണ് നാലുപേരെയും ചികിത്സിച്ചത്. ബുധനാഴ്ചയാണ് ഇയാൾ ഇരകൾക്ക് ചികിത്സ നൽകിയതെന്ന് പറയപ്പെടുന്നു. സെഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

