മൈസൂരുവില്‍ കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു
text_fieldsബംഗളൂരു: യുവതി മിശ്ര വിവാഹം ചെയ്തതിനെ തുടർന്ന് ദുരഭിമാനംമൂലം മാതാപിതാക്കളും സഹോദരിയും അണക്കെട്ടിൽ ചാടി ജീവനൊടുക്കി. എച്ച്.ഡി. കോട്ടെ ബുധനൂർ സ്വദേശികളായ മഹാദേവസ്വാമി (55), ഛാര്യ മഞ്ജുള (42), യുവതിയുടെ ഇളയ സഹോദരി ഹർഷിത എന്നിവരാണ് മരിച്ചത്.
എച്ച്.ഡി കോട്ടെ വദ്ദരഗുഡിയിലെ ഹെബ്ബാള റിസർവോറിൽ ചാടിയാണ് കുടുംബം ജീവനൊടുക്കിയത്. ‘തങ്ങളുടെ മകൾ മറ്റൊരാളുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയും ചെയ്തതിനാൽ തങ്ങൾ കടുംകൈ ചെയ്യുന്നു’ എന്ന കുറിപ്പ് എഴുതിവെച്ചാണ് മൂവരും അണക്കെട്ടിൽ ചാടിയത്.
ശനിയാഴ്ച വൈകീട്ട് മോട്ടോർബൈക്കിലെത്തിയ മൂവരും റിസർവോയറിന്റെ തീരത്ത് ബൈക്ക് നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. മഹാദേവ സ്വാമിയുടെ ഭാര്യാസഹോദരി അടുത്തിടെ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെയാണ് മകളും ഒളിച്ചോടി ഇതര ജാതിക്കാരനായ യുവാവുമായി വിവാഹം കഴിച്ചത്.
വഴിയാത്രക്കാർ ബൈക്ക് നിർത്തിയിട്ടതുകണ്ട് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
ഏറെ നേരം കഴിഞ്ഞാണ് പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മൂന്നു മൃതദേഹങ്ങളും പുറത്തെടുത്ത് എച്ച്.ഡി കോട്ടെ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

