മൂന്നംഗ കുടുംബത്തിന്റെ കൂട്ട മരണം; ആത്മഹത്യ പ്രേരണക്ക് യുവാവ് അറസ്റ്റിൽ
text_fieldsമൈസൂരു: ടി. നരസിപൂർ ഹാലെ കെമ്പയ്യാനഹുണ്ടി ഗ്രാമത്തിൽ കുടുംബത്തിലെ മൂന്നു പേർ വിഷം അകത്തുചെന്ന് മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ഗ്രാമവാസിയായ സി.എം. ഉല്ലാസ് ഗൗഡയാണ് (27) അറസ്റ്റിലായത്.
കെമ്പയ്യനഹുണ്ടി മെയിൻ റോഡിൽ പുതുതായി പണിത വീട്ടിലാണ് വി. ശിവണ്ണ (54), ഭാര്യ നാഗരത്ന (44), മകൾ രക്ഷിത (22) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിൽ നിന്നാണ് ഉല്ലാസാണ് കൂട്ട മരണത്തിന് കാരണമെന്ന സൂചന ലഭിച്ചതെന്ന് ഡിവൈ.എസ്.പി ധർമ്മേന്ദ്ര പറഞ്ഞു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഉല്ലാസ് രക്ഷിതയെ ശല്യം ചെയ്തിരുന്നു. വ്യാഴാഴ്ച മറ്റൊരു യുവാവുമായുള്ള രക്ഷിതയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. തുടർന്ന് രക്ഷിതയും താനും ഒരുമിച്ചുള്ള ഫോട്ടോകൾ ഉല്ലാസ് പ്രതിശ്രുത വരന് അയച്ചുകൊടുത്തതിനെത്തുടർന്ന് വിവാഹം മുടങ്ങി. ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് ഹെതുവെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

