മൂന്ന് മംഗളൂരു സ്വദേശികൾ തുമകുരുവിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ
text_fields1. മൃതദേഹങ്ങൾ കണ്ടെത്തിയ കാർ കത്തിയനിലയിൽ 2. കത്തിയ കാറിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം പൊലീസ്
പരിശോധിക്കുന്നു
മംഗളൂരു: മംഗളൂരു സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച തുമകുരുവിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്. തുമകുരു കുച്ചാംഗി തടാകക്കരയിൽ കത്തിയ കാർ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക്, എ.എസ്.പി മാരിയപ്പ, ഡിവൈ.എസ്.പി ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി. തുമകുരു റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

