Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ
cancel
camera_alt

എം.​ഡി.​എം.​എയുമായി അ​റ​സ്റ്റി​ലാ​യ​ മലയാളികൾ

മംഗളൂരു: പുത്തൂരിൽ നിന്ന് സുള്ള്യയിലേക്ക് അനധികൃതമായി എം.ഡി.എം.എ കടത്തുകയായിരുന്ന വാഹനം പൊലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ മൂന്ന് മലയാളി യുവാക്കളെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27), കുറ്റ്യാടി വേളം സ്വദേശിയായ പൊന്ന് അജ്മൽ എന്ന മുഹമ്മദ് അജ്മൽ (30) എന്നിവരാണ് അറസ്റ്റിലായത്.

വാഹനത്തിൽ നിന്ന് വാൾ, 5,38,800 രൂപ വിലമതിക്കുന്ന 53.58 ഗ്രാം നിരോധിത എം.ഡി.എം.എ എന്നിവ പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്ന് കാർ, മാരകായുധം, മൊബൈൽ ഫോണുകൾ, 10,000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 25/2026 പ്രകാരം 1985ലെ എൻ‌.ഡി.‌പി.‌എസ് ആക്ടിലെ സെക്ഷൻ 8 സി, 22 (സി), 29, ആയുധ നിയമത്തിലെ സെക്ഷൻ 25 (1 ബി) (ബി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.

പ്രതികൾ കേരളം, ഗോവ, കർണാടക എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായി റിപ്പോർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇവർക്കെതിരെ ഇതിനകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എൻ‌.ഡി.‌പി.‌എസ് ആക്ടിലെ സെക്ഷൻ 8 സി, 21 (ബി) പ്രകാരം പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 04/2026 ൽ മുഹമ്മദ് അജ്മൽ സി എന്ന അജുവും പ്രതിയാണ്. കൂട്ടാളിയായ ഇസ്മായിലിനെതിരെ കോഴിക്കോട് ജില്ലയിൽ മയക്കുമരുന്ന് കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugArrest
News Summary - Three Malayalis arrested with drugs
Next Story