മൂന്ന് മാനുകൾ വെടിയേറ്റ് ചത്തനിലയിൽ
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ചിക്കമഗളൂരു കടൂർ താലൂക്കിൽ വെടിയേറ്റതായി സംശയിക്കുന്ന മൂന്ന് കൃഷ്ണമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തി. കൃഷ്ണമൃഗ സംരക്ഷണ കേന്ദ്രമായ ബസൂർ അമൃത് മഹൽ കാവലിനടുത്തുള്ള ഒരു സ്വകാര്യ കൃഷിയിടത്തിലാണ് ജഡങ്ങൾ കിടന്നത്. രണ്ട് പെൺ കൃഷ്ണമൃഗങ്ങളുടെയും ഒരു ആൺ കൃഷ്ണമൃഗത്തിന്റെയും ജഡങ്ങൾ രണ്ട് വയസ്സിന് താഴെയുള്ളതാണെന്ന് വനം അധികൃതർ പറഞ്ഞു.
നാട്ടുകാരിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയപ്പോൾ വെടിവെപ്പിന്റെ തെളിവുകളും സമീപത്ത് വാഹനങ്ങളുടെ ചലനത്തിന്റെ അടയാളങ്ങളും കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാൻ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വേട്ടക്കാരുടെ പങ്കാളിത്തത്തെക്കുറിച്ച് ചില നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്ന് വനം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

