Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്നു​ദി​വ​സ​ത്തെ...

മൂ​ന്നു​ദി​വ​സ​ത്തെ മി​ല്ല​റ്റ് ട്രേ​ഡ് ഫെ​യ​ർ നാ​ളെ മു​ത​ൽ

text_fields
bookmark_border
agriculture
cancel

ബം​ഗ​ളൂ​രു: ചെ​റു ധാ​ന്യ​ങ്ങ​ളെ​യും ജൈ​വ വി​ള​ക​ളെ​യും സം​ര​ക്ഷി​ക്കാ​നും അ​വ​യു​ടെ വി​പ​ണി വി​പു​ല​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ല്ല​റ്റ് ട്രേ​ഡ് ഫെ​യ​ർ വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ലെ ത്രി​പു​ര വാ​സി​നി​യി​ൽ ആ​രം​ഭി​ക്കും.

മൂ​ന്നു ദി​വ​സം നീ​ളു​ന്ന മേ​ള​യി​ൽ ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്​​പെ​യി​ൻ, ആ​സ്​​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള​ട​ക്കം പ​​​ങ്കെ​ടു​ക്കും.

25 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രും മേ​ള​യു​ടെ ഭാ​ഗ​മാ​വും. ബെ​ള​ഗാ​വി​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ മേ​ള​യു​ടെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ർ​വ​ഹി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​സി​ദ്ധ​രാ​മ​യ്യ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​ർ​ഷ​ക​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, ചെ​റു​ധാ​ന്യ-​ജൈ​വ ഉ​ൽ​പ​ന്ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ദേ​ശ​ത്തെ​യും വി​ദേ​ശ​ത്തെ​യും ക​മ്പ​നി​ക​ൾ, കേ​ന്ദ്ര -സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ൾ പ​​ങ്കെ​ടു​ക്കും. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി 300ഓ​ളം സ്റ്റാ​ളു​ക​ളും മേ​ള​യി​ലു​ണ്ടാ​വും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three-day Millet Trade Fair from tomorrow
Next Story