മാണ്ഡ്യയിൽ മൂന്ന് കുട്ടികൾ കനാലിൽ മുങ്ങിമരിച്ചു
text_fieldsമാണ്ഡ്യദകൊപ്പലു ഗ്രാമത്തിലെ കനാലിൽ കുട്ടികൾ മുങ്ങിമരിച്ച സ്ഥലം ഡെപ്യൂട്ടി കമീഷണർ ഡോ. കുമാര സന്ദർശിക്കുന്നു
ബംഗളൂരു: രാമസ്വാമി കനാലിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. മാണ്ഡ്യ ജില്ലയിൽ ശ്രീരംഗപട്ടണ താലൂക്കിൽ മാണ്ഡ്യദകൊപ്പലു ഗ്രാമത്തിലെ കാവേരി ബോറെദേവര ക്ഷേത്രത്തിന് സമീപമാണ് സംഭവം.
മൈസൂരു ഉദയഗിരി ഹാജിറ റിസ്വാൻ മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹാനി (14), ഏഴാം ക്ലാസ് വിദ്യാർഥിനികളായ അഫ്രീൻ (13) ജാനിയ പർവീൺ (13) എന്നിവരാണ് മരിച്ചത്.
ആയിഷ (13), ആൽബിയ (22), മുഹമ്മദ് ഗൗസ് (13) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ എത്തിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ജീവനക്കാർ 15 വിദ്യാർഥികളടങ്ങിയ സംഘത്തെ കനാലിലേക്ക് കൊണ്ടുവന്നു എന്നാണ് പൊലീസ് പറയുന്നത്.
ഒരു കുട്ടി കാൽവഴുതി വെള്ളത്തിൽ വീണ് മുങ്ങി. രക്ഷിക്കാൻ ആറ് വിദ്യാർഥികൾ വെള്ളത്തിലേക്ക് ഇറങ്ങിയതോടെ അവരും ഒഴുക്കിൽപ്പെടുകയായിരുന്നു. മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കുമാര സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

