Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

മുസ്തഫ സീദിയബ്ബ, മയ്യാദി,

മുഹമ്മദ് ഷിഫാൻ

മംഗളൂരു: തീരദേശ മേഖലയിൽ എം.ഡി.എം.എ മയക്കുമരുന്ന് കൈവശംവെച്ചതിനും വിൽക്കാൻ ശ്രമിച്ചതിനും മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ നിവാസികളായ സി. മുസ്തഫ സീദിയബ്ബ (34), എം. മയ്യാദി (28), കെ. മുഹമ്മദ് ഷിഫാൻ (28) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവിൽനിന്ന് വാങ്ങുന്ന മയക്കുമരുന്ന് ഉള്ളാൾ പരിധിയിലെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വിതരണംചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പാടിക്ക് സമീപം സിറ്റി ക്രൈംബ്രാഞ്ച് സംഘം ഒരു കാർ തടഞ്ഞാണ് മയക്കുമരുന്ന് പിടികൂടിയത്. ഏകദേശം 11.9 ലക്ഷം രൂപ വിലമതിക്കുന്ന 118.13 ഗ്രാം എം.ഡി.എം.എ, നാല് മൊബൈൽ ഫോണുകൾ, ഗതാഗതത്തിന് ഉപയോഗിച്ച കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു, ഇതോടെ പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 17.95 ലക്ഷം രൂപയായി.മയക്കുമരുന്ന് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.മുസ്തഫക്കെതിരെ കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷനിൽ മുമ്പ് കന്നുകാലി മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മയ്യാടിക്കെതിരെ ഉള്ളാൾ അധികാരപരിധിയിൽ നേരത്തേ ആക്രമണ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMmetronewsCrime
News Summary - Three arrested with MDMA
Next Story