Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള അതിർത്തിയിൽ...

കേരള അതിർത്തിയിൽ മയക്കുമരുന്ന് വിൽപന: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കേരള അതിർത്തിയിൽ മയക്കുമരുന്ന് വിൽപന: മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അ​മീ​ൻ, റ​ഊ​ഫ്, നി​യാ​സ്

Listen to this Article

മം​ഗ​ളൂ​രു: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ത​ല​പ്പാ​ടി​യി​ൽ എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് മൂ​ന്നു​പേ​രെ ഉ​ള്ളാ​ൾ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​പ്പാ​ടി കൊ​ള​ങ്ങ​രെ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഊ​ഫ് (30), തൊ​ക്കോ​ട്ടി​ന​ടു​ത്ത ചെ​മ്പു​ഗു​ഡ്ഡെ സ്വ​ദേ​ശി ഷ​രീ​ഫ് എ​ന്ന അ​മീ​ൻ (34), കി​ന്യ ഗ്രാ​മ​ത്തി​ലെ സ​ങ്കേ​ഷ് ഹൗ​സി​ൽ നി​യാ​സ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 42 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ത​ല​പ്പാ​ടി​ക്ക​ടു​ത്ത ത​ച്ചാ​ണി​ക്ക് സ​മീ​പം ഉ​ള്ളാ​ൾ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് രാ​സ​ല​ഹ​രി ക​ണ്ടെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ എ​ത്തി​യ മ​റ്റൊ​രു പ്ര​തി​യാ​യ പ​ന​മ്പൂ​രി​ലെ ബെ​ൻ​ഗ്രെ സ്വ​ദേ​ശി സ​ലാം ര​ക്ഷ​പ്പെ​ട്ടു.

പ്ര​തി​ക​ൾ​ക്കെ​തി​രെ 1985ലെ ​എ​ൻ‌.​ഡി‌.​പി.‌​എ​സ് ആ​ക്ട് പ്ര​കാ​രം ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ടൊ​യോ​ട്ട ഗ്ലാ​ൻ​സ കാ​ർ, മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 2500 രൂ​പ, തൂ​ക്ക സ്കെ​യി​ൽ, സി​പ്-​ലോ​ക്ക് ക​വ​റു​ക​ൾ എ​ന്നി​വ​യും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug CaseArrestBangalore NewsLatest News
News Summary - three arrested in drug case
Next Story