ഐ.പി.എൽ വാതുവെപ്പിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മംഗളൂരു: ഐ.പി.എൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ വാതുവെപ്പ് റാക്കറ്റ് നടത്തിയതിന് മൂന്ന് പേരെ ഉഡുപ്പി സി.ഇ.എൻ പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുര നൂജിയിലെ കെ. സന്ദീപ് (34), ബേലുരുവിലെ എം. ശ്രീരാജ് (33), മൊളഹള്ളിയിലെ സി. മധുകർ (44) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഇ.എൻ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാമചന്ദ്ര നായക് ഉഡുപ്പി അജ്ജാർകാഡിലെ ഭുജാങ് പാർക്കിന് സമീപം നടത്തിയ റെയ്ഡിൽ ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദും (എസ്.ആർ.എച്ച്) മുംബൈ ഇന്ത്യൻസും (എം.ഐ) തമ്മിലുള്ള ഐ.പി.എൽ ടി20 മത്സരത്തിന്റെ പന്തയം വെക്കാൻ -"പാർക്കർ-" എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
പൊതുജനങ്ങളിൽനിന്ന് പണം പിരിക്കുക, പന്തയത്തിന് വഴികാട്ടുക, നിയമവിരുദ്ധ ആപ് ഡൗൺലോഡ് ചെയ്യാൻ സഹായിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 81,700 രൂപ പണവും നാല് മൊബൈൽ ഫോണുകളും ഓപറേഷനിൽ ഉപയോഗിച്ച കാർ, വാതുവെപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 20 സ്ക്രീൻഷോട്ടുകൾ, വാഹനത്തിന്റെ ആർ.സി ഉൾപ്പെടെയുള്ള തനിപ്പകർപ്പ് രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

