Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ​വാ​ഹി​ക പ​ര​സ്യ മ​റ​വി​ൽ ഭീ​ഷ​ണി​; 42.97 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു

text_fields
bookmark_border
സ്ത്രീ​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
വൈ​വാ​ഹി​ക പ​ര​സ്യ മ​റ​വി​ൽ ഭീ​ഷ​ണി​; 42.97 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു
cancel

മം​ഗ​ളൂ​രു: മാ​ട്രി​മോ​ണി​യ​ൽ ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് 42.97 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ ഉ​ഡു​പ്പി സി​റ്റി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു ബ​സ​വേ​ശ്വ​ര്‍ ന​ഗ​റി​ലെ പേ​യി​ങ് ഗെ​സ്റ്റ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന ബൈ​ന്ദൂ​ര്‍ താ​ലൂ​ക്കി​ലെ മ​യ്യ​ടി ഗ്രാ​മ​ത്തി​ലെ യാ​ദ്താ​രെ സ്വ​ദേ​ശി എ​ച്ച്.​നാ​ഗ​ര​ത്ന (42), ബം​ഗ​ളൂ​രു മ​ജ​സ്റ്റി​ക്കി​ന​ടു​ത്ത ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന കാ​ര്‍ക്ക​ള താ​ലൂ​ക്കി​ലെ മി​യ്യാ​രു സ്വ​ദേ​ശി ഹേ​മ​ന്ത് (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ഡു​പ്പി​യി​ലെ നി​ർ​മാ​ൻ മ​ൾ​ട്ടി​പ​ർ​പ്പ​സ് സൗ​ഹാ​ർ​ദ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കെ.​പ്ര​ദീ​പി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2023 അ​വ​സാ​ന​മോ 2024 ന്റെ ​തു​ട​ക്ക​ത്തി​ലോ ക​ന്ന​ട ജോ​ഡി മാ​ട്രി​മോ​ണി​യ​ൽ ആ​പ്പ് വ​ഴി​യാ​ണ് പ്ര​ദീ​പ് നാ​ഗ​ര​ത്ന​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ ബ​സ​വേ​ശ്വ​ർ ന​ഗ​റി​ലെ എ​സ്. കാ​ദം​ബി വി​ദ്യാ​കേ​ന്ദ്ര​ത്തി​ലെ ക​ന്ന​ട അ​ധ്യാ​പി​ക​യാ​ണെ​ന്ന് അ​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് പ്ര​ദീ​പ് വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു. ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ​യും സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും നാ​ഗ​ര​ത്ന ത​ന്നെ ബ​ന്ധ​പ്പെ​ടു​ന്ന​ത് തു​ട​ർ​ന്ന​താ​യും ആ​ദ്യം ത​ന്റെ വ്യ​ക്തി​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യും പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ഡു​ക്ക​ളാ​യി പ​ണം കൈ​പ്പ​റ്റി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2024 ജ​നു​വ​രി മു​ത​ൽ 2026 ജ​നു​വ​രി വ​രെ നാ​ഗ​ര​ത്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഹേ​മ​ന്ത് ക​ർ​ക്കേ​ര, ക​സി​ൻ പ്ര​മോ​ദ്, മൂ​ത്ത സ​ഹോ​ദ​രി രേ​ണു​ക എ​ന്നി​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മൊ​ത്തം 42,97,350 രൂ​പ ട്രാ​ൻ​സ്ഫ​ർ ചെ​യ്തു. പ്ര​ദീ​പ് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ന്നോ​ട് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് വ്യാ​ജ​മാ​യി ആ​രോ​പി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജ​യി​ലി​ല​ട​ക്കു​മെ​ന്നും നാ​ഗ​ര​ത്ന ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Threatening a marriage proposal 42.97 lakhs stolen
Next Story