‘സമാധാനത്തിന് ഭീഷണി’; 36 പേരെ നാടുകടത്താനൊരുങ്ങി കർണാടക
text_fieldsമംഗളൂരു: പൊതുസമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള 36 പേരെ നാടുകടത്താൻ നിയമനടപടികൾ ആരംഭിച്ചു. ബെൽത്തങ്ങാടിയിലെ ഹിന്ദു ജാഗരണ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘ്പരിവാർ നേതാവ് ഭരത് കുംദേലു, ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തില എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹുസൈനാർ (46), മുഹമ്മദ് സഫാൻ (26), രാജേഷ് എന്ന രാജു (35), ഭുവി എന്ന ഭുവിത്ത് ഷെട്ടി (35) എന്നിവരാണ് നാടുകടത്തൽ പട്ടികയിലുള്ളത്. ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ: പവൻ കുമാർ (33), ചരൺ എന്ന ചരൺ രാജ് (28), അബ്ദുൽ ലത്തീഫ് (40), മുഹമ്മദ് അഷ്റഫ് (44), മൊയ്ദിൻ അഫ്ഗാൻ എന്ന അദ്ദു (24), ഭരത് രാജ് ബി എന്ന ഭരത് കുമേലു (38). വിട്ടൽ പൊലീസ് സ്റ്റേഷൻ: ഗണേഷ് പൂജാരി (35), അബ്ദുൽ ഖാദർ എന്ന ഷൗക്കത്ത് (34), ചന്ദ്രഹാസ് (23). ബെൽത്തങ്ങാടി: മനോജ് കുമാർ (37), മഹേഷ് ഷെട്ടി തിമരോഡി (53). പുത്തൂർ ടൗൺ: ഹക്കീം കൂർനാട്ക എന്ന അബ്ദുൽ ഹക്കീം (38), അജിത് റായ് (39), അരുൺകുമാർ പുത്തില (54), മനീഷ് എസ് (34), അബ്ദുൽ റഹിമാൻ (38), കെ. അസീസ് (48). കഡബ: മുഹമ്മദ് നവാസ് (32). ഉപ്പിനങ്ങാടി: സന്തോഷ് കുമാർ റായ് എന്ന സന്തു അഡേക്കൽ (35), ജയറാം (25), ഷംസുദ്ദീൻ (36), സന്ദീപ് (24), മുഹമ്മദ് ഷാക്കിർ (35), കാരയ അസീസ് എന്ന അബ്ദുൽ അസീസ് (36). എന്നിവരാണ് വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നാടുകടത്തൽ പട്ടികയിലുള്ള മറ്റുള്ളവർ.
ക്രമസമാധാനം നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായി ഈ വ്യക്തികളെ നാടുകടത്താൻ പരിഗണിക്കുന്നതായി പൊലീസ് അറിയിച്ചു. നാടുകടത്തലിനുള്ള നിയമപരമായ നടപടിക്രമങ്ങൾ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി തുടരും. ദക്ഷിണ കന്നടയിലെ സെൻസിറ്റിവ് പ്രദേശങ്ങളിലുടനീളം പൊതുസമാധാനം ഉറപ്പാക്കുന്നതിനും പതിവ് കുറ്റവാളികളെ തടയുന്നതിനുമായി ജില്ല നിയമപാലകരുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

