ആയിരങ്ങൾ അണിനിരന്ന് അവയവദാന ബോധവത്കരണ വാക്കത്തൺ
text_fieldsവാക്കത്തൺ നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
മംഗളൂരു: അവയവദാന, മയക്കുമരുന്ന് രഹിത ഇന്ത്യ ബോധവത്കരണവുമായി സംഘടിപ്പിച്ച വാക്കത്തണിൽ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ദക്ഷിണ കന്നടയിൽനിന്നുള്ള ഏകദേശം 12,500 ആരോഗ്യ മേഖലയിലെ വിദ്യാർഥികൾ പങ്കെടുത്തു. മെഡിക്കൽ, ഡെന്റൽ, ആയുഷ്, ഫാർമസി, നഴ്സിങ്, ഫിസിയോതെറപ്പി, അനുബന്ധ ആരോഗ്യ കോളജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് അണിനിരന്നത്.
മംഗള സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആർ.ജി.യു.എച്ച്.എസ് വൈസ് ചാൻസലർ ഡോ. ഭഗവാൻ ബിസി നിർവഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യമന്ത്രിയും ജില്ല ചുമതലയുള്ള മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു അധ്യക്ഷതവഹിച്ചു. ദക്ഷിണ കന്നട എം.പി ബ്രിജേഷ് ചൗട്ട പ്രസംഗിച്ചു.
സംഗീത സംവിധായകൻ ഗുരു കിരൺ, എം.എൽ.എ ഡോ. ഭരത് ഷെട്ടി, മംഗളൂരു പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, മഞ്ജുനാഥ് ഭണ്ഡാരി, ഹരീഷ് കുമാർ, ഡോ. ഹാജി യു.കെ മോണു, ഡോ. ശാന്താറാം ഷെട്ടി, ഡോ. ഭാസ്‌കർ ഷെട്ടി, അബ്ദുൽ റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു. ആർ.ജി.യു.എച്ച്.എസ് സിൻഡിക്കേറ്റ് അംഗം പ്രഫ. യു.ടി. ഇഫ്തിക്കർ ഫരീദ് നന്ദി പറഞ്ഞു. ആർ.ജി.യു.എച്ച്.എസ് അംഗങ്ങളായ ഡോ. യു.ടി. ഇഫ്തിക്കർ അലി, ഡോ. ശിവ ശരൺ, പ്രഫ. വൈശാലി, പ്രഫ. മുഹമ്മദ് സുഹൈൽ, ഡോ. ശരൺ ഷെട്ടി, വിവിധ കോളജുകളിൽനിന്നുള്ള പ്രിൻസിപ്പൽമാർ, ഫാക്കൽറ്റി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

