Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം

text_fields
bookmark_border
ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേ
cancel

ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം. വെള്ളിയാഴ്ച രാവിലെ മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. നഗരത്തിലെ മൂന്നു ഫ്ലൈഓവറുകളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.

ഇന്‍റർനാഷനൽ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോർ, ബി.ജി.എസ് ഫ്ലൈഓവർ, പീനിയ എലിവേറ്റഡ് കോറിഡോർ, സിൽക്ക് ബോർഡിനും റാഗിഗുഡക്കും ഇടയിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നിവിടങ്ങളിൽ ചില വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് പ്രഖ്യാപിച്ചു.

പശ്ചിമ ബംഗളൂരുവിലെ ബി.ജി.എസ് ഫ്ലൈഓവറിൽ രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ എല്ലാ ചരക്ക് വാഹനങ്ങൾക്കും നിരോധനമുണ്ട്. അതേസമയം ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് പകൽ പ്രവേശനമില്ല. പീനിയ ഫ്ലൈഓവറിൽ തിരക്കേറിയ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾക്കും ഓട്ടോറിക്ഷകള്‍ക്ക് പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിൽക്ക് ബോർഡിനും റാഗിഗുദ്ദയ്ക്കും ഇടയിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This update applies to key elevated corridors and high-speed expressways across the city.
Next Story