മലയാളത്തനിമയോടെ തിരുവാതിര മത്സരം
text_fieldsബാംഗ്ലൂര്‍ കേരള സമാജം വനിതവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതി. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം നർത്തകിയും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ചെയര്പേഴ്സൻ കെ. റോസി അധ്യക്ഷത വഹിച്ചു. ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രിൻസിപ്പൽ ഹെലൻ ടോം മുഖ്യാതിഥിയായി. വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർ ദിവ്യ മുരളി, രമ്യ ഹരി കുമാർ, വനിത വിഭാഗം ഭാരവാഹികളായ സുധ വിനേഷ്, ഷൈമ രമേഷ്, അമൃത സുരേഷ്, ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, ദേവി ശിവൻ, ലക്ഷ്മി ഹരികുമാർ, സനിജ ശ്രീജിത്ത്, പ്രീത ശിവൻ, ദിവ്യ രജീഷ്, സനജ, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഹേമ മാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.ആർ പുരം സോണിലെ മഞ്ജുവും സംഘവും ഒന്നും കല്യാൺ നഗറിലുള്ള ആർദ്ര ടീം രണ്ടും കെ.എൻ.എസ്.എസ് ഇന്ദിരനഗർ കരയോഗത്തിലെ അശ്വതിയും സംഘവും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിധു എസ്.എം ആൻഡ് ടീം ഈസ്റ്റ് സോൺ, രശ്മി ശരത് ആൻഡ് ടീം, യലഹങ്ക സോണിലെ സുജാത പ്രദീപൻ ആൻഡ് ടീം എന്നിവ പ്രോത്സാഹന സമ്മാനം നേടി. സമാപന സമ്മേളനത്തില്‍ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്, ജോയന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ഹരി കുമാർ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

