ആഘോഷപൂർവം ‘ചവിട്ടുവണ്ടി’ മൂന്നാം വാർഷികം
text_fieldsബംഗളൂരുവിലെ മലയാളി സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ ചവിട്ടുവണ്ടിയുടെ മൂന്നാം വാർഷികം ചർച്ച് സ്ട്രീറ്റിൽ
ആഘോഷിച്ചപ്പോൾ
ബംഗളൂരു: ബംഗളൂരുവിലെ മലയാളി സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ ചവിട്ടുവണ്ടിയുടെ മൂന്നാം വാർഷികം ചർച്ച് സ്ട്രീറ്റിലെ വൺ ശോഭാ മാളിലെ പാരഗൺ റസ്റ്റാറന്റിൽ ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായുള്ള സൈക്കിൾ റൈഡ് മുൻ നാവിക സേനാ ഉദ്യോഗസ്ഥനായ മാർട്ടിൻ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചവിട്ടുവണ്ടിയുടെ പുതിയ ജഴ്സിയും അണിഞ്ഞ് മലയാളി സൈക്ലിസ്റ്റുകൾ നഗരത്തിൽ നടത്തിയ സൈക്കിൾ സവാരി ശ്രദ്ധേയമായി. മൂന്നാം വാർഷികാഘോഷ ഭാഗമായി 150തോളം സൈക്ലിസ്റ്റുകൾ പങ്കെടുത്ത ചടങ്ങിൽ സൈക്കിളിൽ 50000 കിലോ മീറ്റർ യാത്ര ചെയ്തവരെ ആദരിച്ചു.
ലോക പ്രശസ്തമായ ലണ്ടൻ എഡിൻബറോ ലണ്ടൻ റൈഡിൽ പങ്കെടുക്കാൻ പോകുന്ന ക്ലബ് അംഗങ്ങൾക്ക് ക്ലബ് ആശംസ നേർന്നു. മൂന്ന് വർഷങ്ങൾക്കുമുമ്പ് ആറ് അംഗങ്ങളുമായി തുടങ്ങിയ ക്ലബ് ഇന്ന് ബംഗളൂരു നഗരത്തിലെ മുന്നൂറോളം മലയാളി സൈക്ലിസ്റ്റുകളെ ഒന്നിപ്പിക്കുന്ന കൂട്ടായ്മയായി വളർന്നതായി സംഘാടകർ പറഞ്ഞു. ചവിട്ടുവണ്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ 9739828601 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

