തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ‘മാറുന്ന കാലവും മനുഷ്യരും’
text_fieldsബംഗളൂരു: മാറുന്ന കാലിക ലോകക്രമങ്ങളുടെ സമ്മർദങ്ങളെ അതിജീവിക്കാൻ മനുഷ്യർ തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ.എം.പി രാജൻ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ ‘മാറുന്ന കാലവും, മനുഷ്യരും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ശാസ്ത്ര സാങ്കേതികത പുതു തലമുറയുടെ സൗഹൃദ ഇടങ്ങൾ ഇല്ലാതാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനിവാര്യമായ ലോക മാറ്റങ്ങളുടെ തുടർച്ചയിലാണ് മാനവരാശിയുടെ പുരോഗതി എന്നും പ്രതിലോമ നീക്കങ്ങളെ പ്രതിരോധിച്ചു കൊണ്ട് ആ നിരന്തര പ്രക്രിയയുടെ ക്രിയാത്മക ഭാഗമാവുക എന്ന ഉത്തരവാദിത്തമാണ് ഓരോ മനുഷ്യനും നിർവഹിക്കാനുള്ളത് എന്നും ചർച്ച ഉദ്ഘാടനം ചെയ്ത തങ്കച്ചൻ പന്തളം അഭിപ്രായപ്പെട്ടു. പി.മോഹൻദാസ് സെമിനാറിൽ അധ്യക്ഷത വഹിച്ചു. കെ.ആർ.കിഷോർ, ആർ.വി ആചാരി, ബി.എസ്.ഉണ്ണികൃഷ്ണൻ, ആർ.വി. പിള്ള , ഉമേഷ് ശർമ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, പ്രതിഭ പി.പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി പ്രദീപ് പി.പി നന്ദി പറഞ്ഞു.

