തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിമാസ സെമിനാറില്‍ ഡോ. ശങ്കരൻ മണിപ്പുഴ സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രകൃതിചികിത്സ: രീതിശാസ്ത്രവും കാര്യകാരണങ്ങളും എന്ന വിഷയത്തില്‍ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. മനുഷ്യരും മറ്റ് ജീവജാലങ്ങളും ജീവശാസ്ത്രത്തിന്റെ തത്വങ്ങളനുസരിച്ച് നിർമിക്കപ്പെട്ടവയും ജീവശാസ്ത്ര തത്വങ്ങളനുസരിച്ചു് ജീവൽ പ്രക്രിയകൾ നിർവഹിക്കുകയും ചെയ്യുന്നു.
അനുകൂല ചുറ്റുപാടിൽ ഈ ജീവപ്രക്രിയകൾ സാധാരണ രീതിയിലും പ്രതികൂലമായ ചുറ്റുപാടിൽ ഇവ അസാധാരണ രീതിയിലും ആയിരിക്കും. അസാധാരണ ജീവൽപ്രക്രിയകൾ അസ്വസ്ഥത തോന്നിപ്പിക്കുന്നതായിരിക്കും. ഇവ പൊതുവേ വിഷ സങ്കലനംകൊണ്ടാണ് സംഭവിക്കുന്നത്. ശരീരകോശങ്ങളുടെ ഭാഗമായി മാറാൻ പറ്റാത്ത എല്ലാ വസ്തുക്കളും ജീവ ശരീരത്തെ സംബന്ധിച്ചിടത്തോളം വിഷപദാർഥങ്ങൾ (ഫോറിൻ മെറ്റീരിയല്‍) ആണെന്ന് ഡോ. ശങ്കരൻ മണിപ്പുഴ പറഞ്ഞു.
പ്രകൃതിചികിത്സ: രീതിശാസ്ത്രവും കാര്യകാരണങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഷ്പ കാനാട് ചർച്ച ഉദ്ഘാടനം ചെയ്തു. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചർച്ചയിൽ ഉണ്ണികൃഷ്ണൻ, ആർ.വി. പിള്ള , ഉമേഷ് ശർമ, ബലരാമൻ, പൊന്നമ്മ ദാസ്, കല്പന പ്രദീപ്, രോഹിണി നമ്പ്യാർ, മീന റെഡ്ഡി എന്നിവർ സംസാരിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

