Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതിപ്പസാന്ദ്ര ഫ്രണ്ട്സ്...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

text_fields
bookmark_border
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ
cancel
camera_alt

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിമാസ സെമിനാർ

ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍ പ്രതിമാസ സെമിനാർ നടന്നു. പഴയകാലത്ത് ശാസ്ത്രം മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായിരുന്നെങ്കിലും പിന്നീട് യുദ്ധങ്ങൾ കാരണം ശാസ്ത്രം പ്രധാനമായും ആയുധ വികസനത്തിലേക്ക് തിരിഞ്ഞതായി സെമിനാർ വിലയിരുത്തി. യുദ്ധം നമ്മുടെയൊക്കെ അടുക്കള വരെ എത്തിനിൽക്കുമ്പോൾ അത് ലോകമാകെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത ആർ.വി. ആചാരി അഭിപ്രായപ്പെട്ടു.

ആക്രമിക്കുന്ന രാജ്യമോ ആക്രമിക്കപ്പെടുന്ന രാജ്യമോ മാത്രമല്ല യുദ്ധക്കെടുത്തികൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമഹായുദ്ധങ്ങൾ ശാസ്ത്രത്തിന്‍റെ ദുരുപയോഗത്തിന് വലിയ ഉദാഹരണങ്ങളാണ്. റഡാർ, മിസൈൽ, സ്റ്റെൽത്ത് വിമാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ യുദ്ധത്തിൽ വളർന്നു. ഇത് വേഗത്തിൽ ലക്ഷ്യങ്ങൾ കണ്ടെത്താനും ആക്രമണങ്ങൾ നടത്താനും സഹായിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സഞ്ജീവ് ചിറക്കൽ അഭിപ്രായപ്പെട്ടു. പി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠൻ നായർ, ഷീജ റെനീഷ്, പൊന്നമ്മദാസ്, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു. ആർ.വി. പിള്ള, ഇ.ആര്‍. പ്രഹ്ലാദൻ, തങ്കമ്മ സുകുമാരൻ എന്നിവർ കവിതകൾ ആലപിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsthippasandra friends associationlocalnewsMonthly Seminar
News Summary - Thippasandra Friends Association Monthly Seminar
Next Story