Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതി​പ്പ​സാ​ന്ദ്ര...

തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​മാ​സ സെ​മി​നാ​ർ

text_fields
bookmark_border
തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​മാ​സ സെ​മി​നാ​ർ
cancel
camera_alt

തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​മാ​സ സെ​മി​നാ​ർ

ബം​ഗ​ളൂ​രു: സ​മൂ​ഹം നേ​രി​ടു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യം വ​ള​രെ ആ​ശ​ങ്ക​ജ​ന​ക​വും നി​യ​ന്ത്ര​ണാ​തീ​ത​വു​മാ​ണ്. യു​വാ​ക്ക​ൾ മ​യ​ക്കു​മ​രു​ന്നി​ന് പി​ന്നാ​ലെ പോ​കു​ന്നു. പ​തി​വാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല. അ​വ​ർ കു​റ്റ​കൃ​ത്യ ചി​ന്ത​ക​ളി​ലേ​ക്കു ഒ​ടു​വി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​ന്നു. സ​മൂ​ഹം നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം യു​വാ​ക്ക​ളി​ലെ അ​പ​ക്വ​മാ​യ പ്ര​ണ​യ​ബ​ന്ധ​മാ​ണ്.

ചെ​റു​പ്പ​ക്കാ​ർ പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് അ​തി​ന്‍റെ ഗൗ​ര​വം അ​റി​യാ​തെ​യാ​ണ് എ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യ അ​നി​ൽ കാ​ര​ക്കു​ളം തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ‘ല​ഹ​രി​യും കൗ​മാ​ര പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും ഗ്രൂ​പ്പു​ക​ളു​ടെ​യും അ​സാ​ന്നി​ധ്യ​മാ​ണ്.

വ​ള​രെ കു​റ​ച്ച് അം​ഗ​ങ്ങ​ളു​ള്ള നി​ല​വി​ലെ കു​ടും​ബ സാ​ഹ​ച​ര്യ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ‘ഡെ ​റ്റു ഡെ’ ​എ​ന്ന ഹ്ര​സ്വ​ചി​ത്രം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​യാ​ള ക​ലാ​ഭ​വ​ൻ ബം​ഗ​ളൂ​രു​വി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ കാ​രാ​ക്കു​ളം സം​വി​ധാ​ന​വും അ​സോ​സി​യേ​ഷ​നി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ഡെ ​റ്റു ഡെ ​എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്റെ റി​ലീ​സ് ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ്റ് ആ​ർ.​വി. പി​ള്ള നി​ർ​വ​ഹി​ച്ചു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഗു​രു​ത​ര​മാ​യ വി​പ​ത്തി​നെ​ക്കു​റി​ച്ചും യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ അ​പ​ക്വ​മാ​യ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും പി. ​പ്ര​ഭാ​ക​ര​ൻ സം​സാ​രി​ച്ചു.

ഡോ. ​പ്രി​യ പി​ള്ള, സി​നി​മ ന​ട​ൻ സ​നൂ​പ് വ​യ​നാ​ട്, ആ​ർ.​വി. പി​ള്ള, ഇ . ​ആ​ർ. പ്ര​ഹ്ലാ​ദ​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, എ.​കെ. രാ​ജ​ൻ, സു​ധാ​ക​ര​ൻ, പി. ​സു​രേ​ഷ് കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, പൊ​ന്ന​മ്മ ദാ​സ്, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, ല​ക്ഷ്മി മ​ധു​സൂ​ദ​ന​ൻ, ക​ല്പ​ന​പ്ര​ദീ​പ്, രേ​വ​തി കൃ​ഷ്ണ​മൂ​ർ​ത്തി, ര​ഞ്ജി​ത്ത്, പി.​പി. പ്ര​ക​ൽ​പ്, അ​രു​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി പി.​പി. പ്ര​ദീ​പ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thippasandra friends associationBengaluruMonthly Seminar
News Summary - Thippasandra Friends Association Monthly Seminar
Next Story