തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച
സെമിനാറിൽ ആർ.വി ആചാരി സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ നടന്നു. യുക്തി ചിന്തയും അനാചാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് ആർ.വി ആചാരി മുഖ്യപ്രഭാഷണം നടത്തി.
ഭ്രാന്താലയമായിരുന്ന കേരളത്തെ അന്ധവിശ്വാസ മോചനത്തിലേക്കും അനാചാര നിർമാർജനത്തിലേക്കും നയിച്ച നവോത്ഥാന കാലഘട്ടത്തിന് ശേഷം കേരളം വീണ്ടും പഴയ അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത പൊന്നമ്മ ദാസ് പറഞ്ഞു. മോഹൻദാസ്, സഞ്ജീവ്, തൊടുപുഴ പത്മനാഭൻ,സി. ജേക്കബ്, തങ്കമ്മ സുകുമാരൻ, ആർ.വി. പിള്ള, കുര്യൻ, പ്രഹ്ലാദൻ, പി.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.

