`ആദർശരഹിത രാഷ്ട്രീയം' സെമിനാറും ചർച്ചയും
text_fieldsതിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ തങ്കച്ചൻ പന്തളം സംസാരിക്കുന്നു
'ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'ആദർശരഹിത രാഷ്ട്രീയം' എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. തങ്കച്ചൻ പന്തളം മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധിയൻ ആദർശധാരകളുടെ അന്തസ്സത്ത ചോർന്നുപോകുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ ആത്യന്തിക പരാജയമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഴിമതിയും അധാർമികതയും പുതിയ തലമുറയെ അരാഷ്ട്രീയതയിലേക്കും ഭീതിയിലേക്കും നയിക്കുന്നതായി സെമിനാർ ഉദ്ഘാടനം ചെയ്ത ആർ.വി. പിള്ള പറഞ്ഞു. എ.കെ. രാജൻ രാജൻ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ സി. ജേക്കബ്, രവികുമാർ തിരുമല, തങ്കമ്മ സുകുമാരൻ, പി. മോഹൻദാസ്, പി.പി. പ്രകൽപ് എന്നിവർ സംസാരിച്ചു.

