Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ട്രോ​യി​ൽ...

മെ​ട്രോ​യി​ൽ മ​റ​ന്നു​വെ​ച്ച വ​സ്തു​ക്ക​ൾ ലേ​ലം ചെ​യ്തു

text_fields
bookmark_border
മെ​ട്രോ​യി​ൽ മ​റ​ന്നു​വെ​ച്ച വ​സ്തു​ക്ക​ൾ  ലേ​ലം ചെ​യ്തു
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ മ​റ​ന്നു​വെ​ച്ച വ​സ്തു​ക്ക​ൾ ലേ​ലം ചെ​യ്തു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ആ​വ​ശ്യ​ക്കാ​രെ​ത്താ​ത്ത സാ​ധ​ന​ങ്ങ​ളാ​ണ് ലേ​ലം ചെ​യ്ത​ത്. 6354 വ​സ്തു​ക്ക​ളു​ടെ ലേ​ലം വ​ഴി 7.4 ല​ക്ഷം രൂ​പ ബി.​എം.​ആ​ർ.​സി.​എ​ൽ നേ​ടി. മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ൾ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ സാ​ധാ​ര​ണ ലേ​ലം ചെ​യ്യാ​റു​ണ്ട്.

കു​ട, ല​ഞ്ച് ബോ​ക്സു​ക​ൾ, ബാ​ഗു​ക​ൾ മു​ത​ലാ​യ​വ​യാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്ക​മു​ള്ള​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ പൊ​ലീ​സി​ന് കൈ​മാ​റും. ലേ​ല തീ​യ​തി നേ​ര​ത്തെ അ​റി​യി​ക്കും. വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​വ വീ​ണ്ടെ​ടു​ക്കാ​ൻ സ​മീ​പ​ത്തെ മെ​ട്രോ​യി​ൽ ബ​ന്ധ​പ്പെ​ടാം. ബി.​എം.​ആ​ർ.​സി.​എ​ൽ വെ​ബ്സൈ​റ്റി​ലെ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroAuction
News Summary - Things left behind in the metro Auction done
Next Story