നഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
text_fieldsബംഗളൂരു: ബാനസ്വാടി എം.യു.എസ്.എസ് 66/11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ചിലയിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.
ഈസ്റ്റ് സർക്കിളിൽ എച്ച്.ആർ.ബി.ആർ ഫസ്റ്റ്, സെക്കൻഡ്, തേർഡ് ബ്ലോക്കുകൾ, സർവിസ് റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, സി.എം.ആർ റോഡ്, ബാബുസ പാളയ, ബാലചന്ദ്ര ലേഔട്ട്, എം.എം ഗാർഡൻ, അർക്കാവതി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട്, മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗൺഷിപ്, ബാലാജി ലേഔട്ട്, ചെല്ലകരെ, 100 ഫീറ്റ് സർവിസ് റോഡ്, 80 ഫീറ്റ് റോഡ്, സുബ്ബയന പാളയ, ഹൊരമാവ്, മുനിറെഡ്ഡി ലേഔട്ട്, വിജയബാങ്ക് കോളനി, നിസർഗ കോളനി, നന്ദനം കോളനി, പി ആൻഡ് ടി ലേഔട്ട്, ശക്തിനഗർ, ഹെന്നൂർ വില്ലേജ്, ബൈരവേശ്വര ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, സി.എം.ആർ ലേഔട്ട്, ഹെന്നുർ ഋരകാസ്, ബൃന്ദാവൻ ലേഔട്ട്, ഹൊയ്സാല നഗർ, കസ്തൂരി നഗറിന്റെ വിവിധ ഭാഗങ്ങൾ, രാമയ ലേഔട്ട്, ദൊഡ്ഡ ബാനസ്വാടി, രാമമൂർത്തിനഗർ മെയിൻറോഡ്, ബി ചന്നസാന്ദ്ര, നഞ്ചപ്പ ഗാർഡൻ, അഗാര മെയിൻ റോഡ്, ദൊഡ്ഡയ്യ ലേഔട്ട്, ബാങ്ക് അവന്യൂ, ആർ.എസ് പാളയ, മുനിസ്വാമി റോഡ്, കുള്ളപ്പ സർക്കിൾ, രാജ്കുമാർ പാർക്ക്, മേഘന പാളയ, മുനിസ്വാമപ്പ ലേഔട്ട്, ബൻജാര ലേഔട്ട്, വിജയലക്ഷ്മി ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

