തിയറ്ററുകളിൽ സംസ്ഥാന ഗാനം നിർബന്ധമാക്കണമെന്ന് ആവശ്യം
text_fieldsബംഗളൂരു: കർണാടകയിലെ സിനിമ തിയറ്ററുകളിൽ സംസ്ഥാന ഗാനം നിർബന്ധമാക്കണമെന്ന് ആവശ്യം.കന്നട നടൻ സെയ്ദ് ഖാന്‍റെ നേതൃത്വത്തിൽ സാമൂഹികപ്രവർത്തകരാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകിയത്. ചാമരാജ്പേട്ടിലെ കോൺഗ്രസ് എം.എൽ.എ ബി.ഇസഡ്. സമീർ അഹ്മദ് ഖാന്‍റെ മകനാണ് സെയ്ദ് ഖാൻ.
ദേശീയ ഗാനത്തോടൊപ്പം കർണാടകയുടെ സംസ്ഥാന ഗാനവും തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും നിർബന്ധമാക്കണമെന്നാണ് ആവശ്യം. നിലവിലുള്ളവരും വരും തലമുറയും സംസ്ഥാന ഗാനം ആലപിക്കുന്നത് ശീലമാക്കണം.
അത് സംസ്കാരത്തിന്‍റെ കൂടി വിഷയമാണ്. ഇക്കാര്യം പരിഗണിക്കാമെന്നും ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ കന്നട സംഘടനകളുടെ പ്രതിനിധികൾ, ദലിത് സംഘടനാപ്രവർത്തകർ എന്നിവരും നിവേദനസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

