Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവാ​തി​ൽ ത​ക​ർ​ത്ത്...

വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം

text_fields
bookmark_border
വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം
cancel
camera_alt

ഉ​ളി​യാ​ർ​ഗോ​ളി ഗ്രാ​മ​ത്തി​ലെ കൊ​ത്ത​ല​ക​ട്ടെ​ക്ക് സ​മീ​പം ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

മം​ഗ​ളൂ​രു: ഉ​ളി​യാ​ർ​ഗോ​ളി ഗ്രാ​മ​ത്തി​ലെ കൊ​ത്ത​ല​ക​ട്ടെ​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പു ദി​വാ​ക​ർ ഷെ​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ർ​ച്ച. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മോ​ഷ​ണം പോ​യി. ദി​വാ​ക​ർ ഷെ​ട്ടി​യും കു​ടും​ബ​വും മും​ബൈ​യി​ലേ​ക്ക് പോ​യ സ​മ​യം, വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ പ്ര​ധാ​ന വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ​ത്. വീ​ട്ടി​ലെ സി.​സി ടി​വി കാ​മ​റ​ക​ൾ മാ​റ്റി ഡി.​വി.​ആ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

30 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണം, ഒ​മ്പ​ത് ല​ക്ഷം രൂ​പ, വെ​ള്ളി ഗ്ലാ​സു​ക​ൾ, മൂ​ന്ന് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് വാ​ച്ചു​ക​ൾ, 300 ഗ്രാം ​തൂ​ക്കം വ​രു​ന്ന വെ​ള്ളി പാ​ത്ര​ങ്ങ​ൾ എ​ന്നി​വ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച സ്വ​ത്തി​ന്റെ ആ​കെ മൂ​ല്യം 19.05 ല​ക്ഷം രൂ​പ​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. കാ​പ്പു പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. ഉ​ഡു​പ്പി ഡി​വൈ.​എ​സ്.​പി ഡി.​ടി പ്ര​ഭു, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജ്ജ​ത്ത് അ​ലി, എ.​എ​സ്.​ഐ തേ​ജ​സ്വി, വി​ര​ല​ട​യാ​ള വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ മോ​ഹി​നി എന്നിവർ അ​ന്വേ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal casetheftcaseCrime
News Summary - Theft by breaking into the door
Next Story