Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​ൺ​ഗ്ര​സ്...

കോ​ൺ​ഗ്ര​സ് നേ​താ​വി​ന്റെ വീ​ട്ടി​ൽ മോ​ഷ​ണം;​ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കോ​ൺ​ഗ്ര​സ് നേ​താ​വി​ന്റെ വീ​ട്ടി​ൽ മോ​ഷ​ണം;​ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ​വ​ർ

മം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​വാ​ക​ർ ഷെ​ട്ടി​യു​ടെ വീ​ട്ടി​ൽ ജ​നു​വ​രി 30-ന് ​ന​ട​ന്ന ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് അ​ന്ത​ർ​സം​സ്ഥാ​ന കു​റ്റ​വാ​ളി​ക​ളെ കൗ​പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 19.05 ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണ വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു.​

ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ഇ​സാ​ക്കി രാ​ജ (28), കൂ​ട്ടാ​ളി ന​മ്പി രാ​ജ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷെ​ട്ടി കു​ടും​ബം മും​ബൈ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ഉ​ളി​യ​ര​ഗോ​ളി ഗ്രാ​മ​ത്തി​ലെ കൊ​ട്ട​ൽ​ക്ക​ട്ടെ വീ​ട് പൂ​ട്ടി​യി​ട്ട് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​

പ്ര​ധാ​ന വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ പൂ​ജാ​മു​റി​യി​ൽ നി​ന്നും കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​ക​ളി​ൽ നി​ന്നു​മാ​യി വെ​ള്ളി വ​സ്തു​ക്ക​ൾ, 30 ഗ്രാം ​ഉ​രു​ക്കി​യ സ്വ​ർ​ണ്ണം, വാ​ച്ചു​ക​ൾ, പ​ണം എ​ന്നി​വ കൊ​ള്ള​യ​ടി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.​ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള മ​റ്റ് മൂ​ന്ന് പ്ര​ധാ​ന പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.​പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ഡീ. എ​സ്പി സു​ധാ​ക​ർ എ​സ് നാ​യി​ക്, ഡി​വൈ​എ​സ്പി എ​സ് വി​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newstheftcasearrestedCongress leader
News Summary - Theft at Congress leader's house; Two arrested
Next Story