സെക്യൂരിറ്റി സ്വർണവും പണവും കവർന്നു
text_fieldsബംഗളൂരു: വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിലെ സെക്യൂരിറ്റി സ്വർണാഭരണങ്ങളും സാധനങ്ങളും പണവും ഉൾപ്പെടെ 15.15 കോടി രൂപയുടെ മോഷണം നടത്തിയതായി പരാതി.അരിഹന്ത് ജ്വല്ലേഴ്സ് ഉടമ സുരേന്ദ്ര കുമാർ ജെയിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ നേപ്പാൾ സ്വദേശി നംരാജിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നംരാജ് ആറ് മാസമായി സുരേന്ദ്ര കുമാർ ജെയിന്റെ ഷോപ്പിൽ സെക്യൂരിറ്റിയാണ്. വീടില്ലാതിരുന്ന നംരാജിന് സുരേന്ദ്രകുമാർ സ്വന്തം വീട്ടിൽ മുറി നൽകിയിരുന്നു.സുരേന്ദ്ര കുമാറിന്റെ കുടുംബം മേളക്കായി ഗുജറാത്തിലെ ഗിർനാരിയിലേക്ക് പോയ സമയത്ത് കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

