Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യക്കുനേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യക്കുനേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിലായി. ബെളഗാവി ജില്ലയിലെ അതാനിയിലാണ് സംഭവം. വിജയപുര സിന്ദഗി സ്വദേശി ശിവാനന്ദയാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ഇവർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഭർത്താവിന്റെ സ്വഭാവദൂഷ്യത്തെ തുടർന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യുവതിയോട് തിരിച്ചുവരാൻ പല തവണ ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. യുവതി മാതാപിതാക്കളുടെ വീട്ടിൽനിന്ന് ഭർത്താവിനൊപ്പം പോകാതിരുന്നതോടെയാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
Next Story

