യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു
text_fieldsബംഗളൂരു: സ്പാ കേന്ദ്രത്തിലെ ജീവനക്കാരിയായ 42കാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ജയനഗർ ശാലിനി ഗ്രൗണ്ടിലാണ് സംഭവം. കൊൽക്കത്ത സ്വദേശിനി ഫരീദ ഖാനൂമാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ഗിരീഷ് (32) അറസ്റ്റിലായി. നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് ഗിരീഷ്.
ഫരീദ സ്പാ കേന്ദ്രത്തിൽ പോകുന്നതിന് ഗിരീഷ് എതിരായിരുന്നെന്നും ഇതു സംബന്ധിച്ച് ഇരുവരും വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്ക്തർക്കത്തിനിടെ ഗിരീഷ് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നതുകണ്ട വഴിപോക്കരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

