Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉള്ളാൾ ദർഗ സന്ദർശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു; ഒരാളെ കാണാതായി
text_fieldsbookmark_border
സൽമാൻ
മംഗളൂരു: ഉള്ളാൾ ദർഗയിൽ സന്ദർശനത്തിനെത്തിയ ചിക്കമംഗളൂരു സ്വദേശി വെള്ളിയാഴ്ച കടലിൽ മുങ്ങിമരിച്ചു.കെ.എ. സൽമാൻ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സി.എം. ബഷീറിനെ (23) കാണാതായി. നാട്ടുകാർ രക്ഷപ്പെടുത്തിയ ശാഫി അലി (27) ആശുപത്രിയിൽ ചികിത്സയിലാണ്. ദർഗയിൽ പണം നിക്ഷേപിച്ച് പ്രാർഥന നടത്തിയശേഷം മൂന്ന് യുവാക്കളും സമ്മർ സാൻഡ് ബീച്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു. തിരമാലയിൽപെട്ട സൽമാനെയും ശാഫി അലിയെയും നാട്ടുകാർ കരകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാന്റെ ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

