ബന്നാർഘട്ട വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു
text_fieldsrepresentational image
ബംഗളൂരു: ബന്നാർഘട്ട വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഹക്കി പിക്കി കോളനിയിലെ വീട്ടമ്മയായ നാഗമ്മ (34) ആണ് മരിച്ചത്. വനംവകുപ്പിൽ ജീവനക്കാരനായ സഹോദരന് ഉച്ചഭക്ഷണവുമായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
സഹോദരന്റെ അടുത്തേക്ക് എത്തുന്നതിനിടെയാണ് ആക്രമണം. കരച്ചിൽകേട്ട് സഹോദരൻ ഓടിയെത്തുമ്പോഴേക്കും യുവതി ജീവനറ്റ നിലയിലായിരുന്നു. തുടർന്ന് മറ്റു ജീവനക്കാരെ കൂട്ടി സഹോദരൻ ആനയെ ഓടിച്ചു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

