സമസ്ത സമ്മേളനം; പ്രചാരണ പതാകവാഹക യാത്ര ഇന്ന് ബംഗളൂരുവിലെത്തും
text_fieldsബംഗളൂരു മുനിറെഡ്ഡി പാളയയിൽ നടന്ന കൺവെൻഷനിൽനിന്ന്
ബംഗളൂരു: സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളന പ്രചാരണ പതാകവാഹക യാത്രക്ക് വ്യാഴാഴ്ച കോഴിക്കോട് തുടക്കമാവും. വരക്കൽ മഖാം മുതൽ ബംഗളൂരുവിലെ തവക്കൽ മസ്താൻ ദർഗ വരെയാണ് യാത്ര. രാവിലെ ഒമ്പതിന് വരക്കൽ മഖാം സന്ദർശനത്തിനുശേഷം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഫ്ലാഗ്ഓഫ് ചെയ്യുന്നതോടെ യാത്രക്ക് തുടക്കം കുറിക്കും. എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റൻ സാബിഖലി ശിഹാബ് തങ്ങൾ പതാക ഏറ്റുവാങ്ങും.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
കണ്ണിയത്ത് ഉസ്താദ് മഖാം, മടവൂർ സി.എം. മഖാം, ഒടുങ്ങാക്കാട് മഖാം, വെങ്ങപ്പള്ളി ശംസുൽ ഉലമ അക്കാദമി എന്നിവ സന്ദർശിച്ച് കുടക് വഴി മൈസൂരുവിലും തുടർന്ന് ബംഗളൂരുവിലും ജാഥ എത്തിച്ചേരും. വിവിധ കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണങ്ങളും ലഭിക്കും.
ബംഗളൂരുവിൽ നൂറുകണക്കിന് പ്രവർത്തകർ പ്രചാരണ ജാഥയെ വരവേൽക്കും. ഇതുസംബന്ധിച്ച് ബംഗളൂരു മുനിറെഡ്ഡി പാളയയിലെ ഓഫിസ് ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.എം. ലത്തീഫ് ഹാജി സ്വാഗതം പറഞ്ഞു. എ.കെ. അശ്റഫ് ഹാജി, എം.കെ. നൗഷാദ്, കെ.എച്ച് ഫാറൂഖ്, വി.കെ. നാസർ ഹാജി, മുനീർ ഹെബ്ബാൾ, റഹീം ചാവശ്ശേരി, കെ.പി. ശംസുദ്ദീൻ, താഹിർ മിസ്ബാഹി, സി.എച്ച് അബു ഹാജി, അസ്ലം ഫൈസി, കെ.കെ. സലീം, ഷാജൽ തച്ചംപൊയിൽ, നാസർ നീലസാന്ദ്ര, നാസർ ബനശങ്കരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

