നമ്മ മെട്രോ പുതുപാതയിലും ട്രെയിൻ കുതിക്കും
text_fieldsബംഗളൂരു: നമ്മ മെട്രോ ഗ്രീൻലൈനിൽ നാഗസന്ദ്രയിൽനിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച മെട്രോ പാതയിൽ ടെയിനുകളുടെ വാണിജ്യ സർവിസിന് അനുമതി ലഭിച്ചു. മെട്രോ റെയിൽ സുരക്ഷാ കമീഷണറുടെ പരിശോധന പൂർത്തിയായതിനെത്തുടർന്നാണിത്. ടെയിനുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു. ഗ്രീൻലൈനിലെ അവസാന സ്റ്റേഷനായ നാഗസന്ദ്രയിൽനിന്ന് മാധവാരയിലേക്ക് 3.7 കിലോമീറ്റർ പാതയാണ് മെട്രോ സർവിസിനൊരുങ്ങിയത്. വിവിധഭാഗങ്ങളെ തുമകൂരു റോഡിലുള്ള ഇന്റർനാഷനൽ എക്സിബിഷൻ സെന്ററുമായി (ബി.ഐ.ഇ.സി) ബന്ധിപ്പിക്കുന്നതാണ് പുതിയപാത.
ഇനി ബി.ഐ.ഇ.സി.യിൽ എത്തിച്ചേരാൻ എളുപ്പമാകും. 298 കോടിരൂപ ചെലവിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൈർഘ്യം 76 കിലോമീറ്ററാകും.

