മനുഷ്യനെന്ന പ്രമേയം ഖുർആനെ മാനവിക ഗ്രന്ഥമാക്കി -ഡോ.എൻ.എ. മുഹമ്മദ്
text_fieldsമലബാർ മുസ്‍ലിം അസോസിയേഷന്‍റെ റമദാൻ പ്രഭാഷണം ഉദ്ഘാടനം
ബംഗളൂരു: മനുഷ്യനെന്ന പ്രമേയം ഉദ്ഘോഷിച്ചതിലൂടെയാണ് ഖുർആൻ മാനവിക ഗ്രന്ഥമായി ഉയർന്നതെന്നും, മനുഷ്യരെ പരസ്പരം തിരിച്ചറിയാനും പരിഗണിക്കാനും കഴിയാത്തവർക്ക് വിശ്വാസിയെന്ന പേരിന് അർഹതയില്ലെന്നും എം.എം.എ പ്രസിഡന്‍റ് ഡോ.എൻ.എ. മുഹമ്മദ് പറഞ്ഞു. മലബാർ മുസ്‍ലിം അസോസിയേഷന്‍റെ റമദാൻ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്രതം മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നതോടൊപ്പം അനാചാര പ്രവണതകളിൽനിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും, മനുഷ്യൻ തിരിച്ചറിയേണ്ടത് നന്മയും തിന്മയുംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തീബ് ഹാഫിള് ഉമർ അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തി. മലബാർ മുസ് ലിം അസോസിയേഷന് കീഴിലെ ആസാദ് നഗർ മസ്ജിദുന്നമിറ, തിലക് നഗർ മസ്ജിദ് യാസീൻ എന്നിവിടങ്ങളിലും റമദാൻ പ്രഭാഷണം ആരംഭിച്ചു. മൊത്തീനഗർ ആസ്ഥാനമന്ദിരത്തിലും മറ്റെല്ലാ ബ്രാഞ്ചുകളിലും സമൂഹ നോമ്പുതുറകൾ നടന്നു വരുന്നതായും റമദാൻ മാസം വിതരണം ചെയ്യാനുള്ള ധാന്യക്കിറ്റുകൾ തയാറായി വരുന്നതായും ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
ട്രഷറർ കെ.എച്ച്. ഫാറൂഖ്, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, വൈക്കിങ് മൂസ ഹാജി, സിറാജ് ഹുദവി, പി.എം. മുഹമ്മദ് മൗലവി, അശ്റഫ് മലയമ്മ എന്നിവർ സംസാരിച്ചു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

