പട്ടാപ്പകൽ അധ്യാപികയെ കാറിൽ തട്ടിക്കൊണ്ടുപോയി
text_fieldsRepresentational Image
ബംഗളൂരു: അധ്യാപികയായ 23കാരിയെ കാറിലെത്തിയ സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. ഹാസൻ ജില്ലയിലെ ബിട്ടഗൗഡനഹള്ളിയിൽ കഴിഞ്ഞദിവസം രാവിലെ എട്ടോടെയാണ് സംഭവം. ജോലിചെയ്യുന്ന സ്കൂളിന് സമീപം എസ്.യു.വിയിലെത്തിയ സംഘം അധ്യാപികയായ അർപിതയെ വലിച്ച് കാറിൽ കയറ്റുകയായിരുന്നു.
ബന്ധുവായ രാമു എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ മാതാവ് മൊഴിനൽകി. യുവതിയെ വിവാഹം കഴിച്ചുതരണമെന്നാവശ്യപ്പെട്ട് 15 ദിവസം മുമ്പ് രാമു യുവതിയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയും മാതാപിതാക്കളും ഈ ആവശ്യം നിരസിച്ചു.
സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം മൂന്ന് ടീമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അവധി ദിനത്തിലാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. അവധി ദിനത്തിൽ യുവതി എന്തിനാണ് സ്കൂളിനു സമീപമെത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

