'വിദ്യാഭ്യാസത്തെ വാണിജ്യശക്തികൾക്ക് അടിയറവെക്കുന്ന വ്യവസ്ഥ മാറണം'
text_fieldsതിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ ശാന്തകുമാർ എലപ്പുള്ളി മുഖ്യപ്രഭാഷണം നടത്തുന്നു
ബംഗളൂരു: പൊരുതിനേടിയ വിദ്യാഭ്യാസത്തെ വാണിജ്യശക്തികൾക്ക് അടിയറവെക്കുന്ന വ്യവസ്ഥ മാറ്റിമറിക്കപ്പെടണമെന്ന് ശാന്തകുമാർ എലപ്പുള്ളി അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക അനുഭവത്തെ ഉൾക്കൊള്ളുന്ന വിസ്തൃതമായ വ്യക്തിസത്തയെ നിർമിച്ചെടുക്കുന്ന വിദ്യാഭ്യാസരീതിക്കുമാത്രമേ ജനാധിപത്യമൂല്യങ്ങളെ നിലനിർത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.
അറിവിലും സാങ്കേതികരൂപങ്ങളിലും കടന്നുവരുന്ന പുതിയമാറ്റങ്ങൾ ജീവിതമൂല്യങ്ങളെ നിരാകരിക്കുകയാണെന്നും പുതിയ ജീവിതശൈലികൾ സമൂഹത്തിന്റെ ബന്ധവ്യവസ്ഥകളെ അട്ടിമറിക്കുകയാണെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത രതി സുരേഷ് അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ആർ.വി. പിള്ള അധ്യക്ഷത വഹിച്ചു. സുദേവൻ പുത്തൻചിറ, സി. ജേക്കബ്, പൊന്നമ്മദാസ്, നളിനി ആൻ, കൽപന പ്രദീപ്, തങ്കമ്മ സുകുമാരൻ, എ.കെ. രാജൻ, പ്രദീപ് എന്നിവർ സംസാരിച്ചു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

