കീഴടങ്ങിയ മാവോവാദികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsമാവോവാദികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു
മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ കീഴടങ്ങിയ ആറ് മാവോവാദികളിൽ നാലുപേരെ ചൊവ്വാഴ്ച കാർക്കള കോടതിയിൽ ഹാജരാക്കി. നിലനിൽക്കുന്ന കേസുകളിൽ കൂടുതൽ അന്വേഷണത്തിനായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മാരാപ്പ (ജയണ്ണ), ലത (മുണ്ടഗരു ലത), വനജാക്ഷി (ജ്യോതി), സുന്ദരി (ഗീത, ജെന്നി) എന്നിവരെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്.
കാർക്കള -ഹെബ്രി മേഖലയിലെ മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 15 കേസുകളിൽ അധികൃതർ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ഇതിൽ അക്രമ സംഭവങ്ങളും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പെടും.നടപടിക്രമങ്ങളുടെ ഭാഗമായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജയണ്ണയെയും മുണ്ടഗരു ലതയെയും കൂടുതൽ നിയമനടപടികൾക്കായി കാർക്കളയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

