അധ്യാപകനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥി
text_fieldsrepresentational image
ബംഗളൂരു: രക്ഷിതാക്കളോട് പരാതി പറഞ്ഞതിന് അധ്യാപകനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥി. മാണ്ഡ്യയിലെ ജെ.ബി നഗര്‍ സ്വകാര്യ കോളജ് വിദ്യാര്‍ഥി ഉദയ് ഗൗഡയാണ് അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്. മുഖാവരണമണിഞ്ഞെത്തിയ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഉദയ് കൃത്യമായി ക്ലാസില്‍ വരുന്നില്ലെന്നും വരുന്ന ദിവസങ്ങളില്‍ മറ്റു കുട്ടികളെ ഉപദ്രവിക്കുകയുമാണെന്ന് രക്ഷിതാക്കളോട് പരാതിപ്പെട്ടതിനാണ് ഭീഷണി. കോളജ് അധികൃതരുടെ പരാതിയിൽ വിദ്യാർഥിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അധ്യാപകനോട് ക്ഷമാപണം നടത്തിയശേഷം ഉദയിനെ പൊലീസ് വിട്ടയച്ചു.

